ആലപ്പുഴ :സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2000 രൂപയുടെ ധനസഹായം എല്ലാ മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കിയില്ലെങ്കിൽ
മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ്
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.കെ.ബേബി മുന്നറിയിപ്പ് നൽകി.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ
മത്സ്യത്തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്നാവശ്യപ്പെട്ട്
ആലപ്പുഴ മിനി സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരിരുന്നു അദ്ദേഹം.
ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 2000 രൂപയുടെ ധനസഹായം അനുവദിച്ചു നൽകുക, മത്സ്യത്തൊഴിലാളികൾക്ക് 10000 രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക, കടൽ തീരം സംരക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പുലിമുട്ടുകൾ നിർമ്മിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജെയിംസ് ചിങ്കുതറ, എ.ആർ.കണ്ണൻ, കെ.എഫ്.തോബിയാസ്, എൻ.ഷിനോയ്,ബിനു കള്ളിക്കാട് തുടങ്ങിയവർ പങ്കെടുത്തു.