Home World കുവൈറ്റിൽ 80 ഇന്ത്യക്കാർക്കു കൂടി കൊറോണ ; രോഗ ബാധിതർ 6567

കുവൈറ്റിൽ 80 ഇന്ത്യക്കാർക്കു കൂടി കൊറോണ ; രോഗ ബാധിതർ 6567

0

കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന
രണ്ടു പേർ കൂടി ഇന്ന് മരിച്ചു. ഇവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ കുവൈറ്റിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.

80 ഇന്ത്യക്കാർ ഉൾപ്പെടെ 278 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ സ്വദേശികളായ 60 പേരുണ്ട്. ഈജിപ്ത്‌കാർ 34, ബംഗ്ലാദേശികൾ 41, മറ്റു രാജ്യക്കാർ 143 എന്നിങ്ങനെയാണ് കൊറോണ ബാധ.
ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 6567 ആയി. ഇവരിൽ 2724 പേർ ഇന്ത്യാക്കാരാണ്.
88 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ ബാധിച്ചതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here