കീവ്: യുക്രൈനില്‍ നിന്ന് റഷ്യ തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചാന്‍ പകരം നാറ്റോയില്‍ അംഗത്വം തേടുന്നതില്‍ നിന്ന് പിന്മാറാമെന്ന് യുക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കി. ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു സെലെന്‍സ്കിയുടെ പ്രതികരണം. പുടിനുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലെന്‍സ്കി പറഞ്ഞു.
താനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാകുന്നില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്ന് കരുതേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍ നിന്നുള്ള സൈനിക പിന്മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിന് ഉറപ്പ് നല്‍കണം. എന്നാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ച ചെയ്യാമെന്ന് സെലന്‍സ്കി വ്യക്തമാക്കി.
അതേസമയം യുഎന്‍ ജനറല്‍ അസംബ്ലി നാളെ ചേരുന്ന എമര്‍ജന്‍സി സ്പെഷ്യല്‍ സെഷനില്‍ യുക്രൈനിലെ യുദ്ധ സാഹചര്യം ചര്‍ച്ച ചെയ്യും. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, പോളണ്ട്, തുര്‍ക്കി, യുക്രൈന്, യുകെ, യുഎസ് എന്നിവയുള്‍പ്പെടെ 22 അംഗരാജ്യങ്ങള്‍ അടിയന്തര യോഗം വിളിക്കാന്‍ യുഎന്‍ ബോഡിയുടെ പ്രസിഡന്റ് അബ്ദുല്ല ഷാഹിദിന് കത്തെഴുതിയിരുന്നു. 22 അംഗരാജ്യങ്ങളില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് എമര്‍ജന്‍സി സ്പെഷ്യല്‍ സെഷന് പുനരാരംഭിക്കുന്നത്.