ചങ്ങനാശ്ശേരി: കെ റെയില്‍ കല്ലിടലിനെതിരെ മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്. മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണത് സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൃക്കൊടിത്താനം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. കാഴ്ചയ്ക്ക് തകറാറ് സംഭവിച്ചതായി പൊലീസ് പറഞ്ഞു. ജിജി ഫിലിപ്പ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടല്‍ വീണ്ടും തുടങ്ങും. കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് നേതാക്കളെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.