Home State സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധനവിതരണം തടസപ്പെടും: ലോറി ഉടമകള്‍ സമരത്തിലേക്ക്

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധനവിതരണം തടസപ്പെടും: ലോറി ഉടമകള്‍ സമരത്തിലേക്ക്

0
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധനവിതരണം തടസപ്പെടും: ലോറി ഉടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധനവിതരണം തടസപ്പെടും. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലോറി ഉടമകള്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുന്നത്.

എണ്ണക്കമ്പനികളായ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവയുടെ സര്‍വീസുകളാണ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കുന്നത്. അറുന്നൂറിലധികം ലോറികള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.

13 ശതമാന സര്‍വീസ് ടാക്സ് കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്ന് അസോസിയേഷന്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കമ്പനി ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here