Home Local News കളമശ്ശേരിയില്‍ നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ഏഴ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി, 3 പേരെ പുറത്തെടുത്തു

കളമശ്ശേരിയില്‍ നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ഏഴ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി, 3 പേരെ പുറത്തെടുത്തു

0
കളമശ്ശേരിയില്‍ നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ഏഴ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി, 3 പേരെ പുറത്തെടുത്തു

കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ ഏഴുപേരില്‍ മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയ നാലുപേരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര്‍ കുടുങ്ങിയതായി അഭ്യൂഹം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികള്‍ ജോലിയില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

ഇതില്‍ 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുടുങ്ങിയ തൊഴിലാളികളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here