കോഴിക്കോട്: ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിയെ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം. ഹോസ്റ്റല്‍ ചീഫ് വാര്‍ഡന്‍ ഡോ. സന്തോഷ് കുര്യാക്കോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.
സൗദിയില്‍ നിന്നെത്തിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഉറങ്ങി കിടക്കുന്നതിനിടെയാണ് വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയത്. ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോകാന്‍ ആവശ്യപ്പെട്ടായിരുന്നു വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയത്.
വാര്‍ഡനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനും വകുപ്പ് മേധാവികള്‍ക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ അറിയിച്ചു.