Home State പാലക്കാട് ധോണിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമതും ജനവാസ മേഖലയിൽ പുലിയിറങ്ങി

പാലക്കാട് ധോണിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമതും ജനവാസ മേഖലയിൽ പുലിയിറങ്ങി

0
പാലക്കാട്  ധോണിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമതും ജനവാസ മേഖലയിൽ  പുലിയിറങ്ങി

പാലക്കാട്: ധോണിയിൽ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ രണ്ടാമതും പുലിയിറങ്ങി. പുലർച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. പത്തു ദിവസത്തിനിടെ മൂന്നാം തവണയാണ് മേഖലയിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയും ലിജിയുടെ വീട്ടിൽ തന്നെ പുലി ഇറങ്ങിയിരുന്നു. അന്ന് എങ്ങനെയാണോ കോഴിയെ പിടികൂടിയത് അതുപോലെതന്നെ ഇത്തവണയും കോഴിയെ പിടികൂടുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.കഴിഞ്ഞ തവണ പുലി ഇറങ്ങിയപ്പോൾ അവിടെ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനപാലകൾ അറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല.

ധോണിയിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അവിടങ്ങളിലെ വളർത്തുമൃഗങ്ങൾക്കു നേരെ ആക്രമണവും ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here