Home State എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

0
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സംസ്ഥാന ഇടതുപക്ഷ യുവജന നേതാവ് എ എ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി. 2011ല്‍ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്ന് റഹീം മത്സരിച്ചെങ്കിലും അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ക്കല കഹാറിനോട് തോറ്റിരുന്നു. നിലവില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് റഹീം.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പിഎ മുഹമ്മദ് റിയാസ് ചുമതല ഏറ്റതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എഎ റഹീമിനെ അഖിലേന്ത്യാ പ്രസിഡന്റായി നിയമിക്കുകയായിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here