ന്യൂഡൽഹി: കൊറോണ ബാധിച്ച് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) യിലെ രണ്ട് ജവാന്മാർ മരിച്ചു. ബിഎസ്എഫിലെ 41 ജവാന്മാർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് ജവാന്മാർക്ക് കോവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. ഒരാളെ മേയ് നാലിനും മറ്റൊരാളെ മേയ് മൂന്നിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
195 ബിഎസ്എഫ് ജവാന്മാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച രണ്ട് ബിഎസ്എഫ് ജവാന്മാർ രോഗമുക്തരായി.