Home National അവള്‍ പെണ്ണല്ല, പുരുഷനാണ്: ഭാര്യയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീംകോടതിയില്‍

അവള്‍ പെണ്ണല്ല, പുരുഷനാണ്: ഭാര്യയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീംകോടതിയില്‍

0
അവള്‍ പെണ്ണല്ല, പുരുഷനാണ്: ഭാര്യയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഭാര്യ തന്നെ വഞ്ചിച്ചെന്നും വഞ്ചനാകുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീംകോടതിയില്‍. ഭാര്യക്ക് പുരുഷ ജനനേന്ദ്രിയവും കന്യാചര്‍മത്തില്‍ ദ്വാരം ഉണ്ടാകാത്ത വൈകല്യവും ഉണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും യുവാവ് കോടതിയില്‍ ഹാജരാക്കി. വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമന്‍സ് അയച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി ആദ്യം ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, യുവതിയോട് വിശദീകരണം തേടുകയായിരുന്നു. കന്യാചര്‍മത്തില്‍ ദ്വാരമില്ലാത്തതുകൊണ്ട് മാത്രം അവര്‍ സ്ത്രീയല്ലെന്ന് പറയാമോ എന്നാണ് കോടതി ചോദിച്ചത്. യുവതിയുടെ അണ്ഡാശയങ്ങള്‍ സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭാര്യ ഒരു പുരുഷനാണ് എന്നാണ് യുവാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ കെ മോഡി പറഞ്ഞത്. ജനനേന്ദ്രിയത്തിന്റെ അവസ്ഥയെക്കുറിച്ച് യുവതിക്ക് അറിയാമായിരുന്നുവെന്നും വിവാഹം കഴിച്ച് വഞ്ചിക്കുകയാണ് ഉണ്ടായതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഭാര്യയ്ക്കും പിതാവിനുമെതിരെ നടപടി എടുക്കണമെന്നാണ് യുവാവിന്റെ ആവശ്യം. അതേസമയം സ്ത്രീധന പീഡനത്തിന് ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്. ആറാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതിക്കും പിതാവിനും മദ്ധ്യപ്രദേശ് പൊലീസിനും കോടതി നോട്ടീസ് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here