
കൊച്ചി: ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ കാമുകന് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശിക്കുമെതിരെ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അച്ഛന് സജീവന്, മുത്തശ്ശി സിപ്സി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും.
ബുധനാഴ്ച കൊച്ചി കലൂരിലെ ലെനിന് സെന്ററിന് സമീപമുള്ള ഒരു ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം. ഒന്നരവയസുകാരിയായ നോറ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ കാമുകന് ബിനോയ് ആണ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. എട്ടു വര്‍ഷത്തോളമായി ബിനോയും സിപ്സിയും തമ്മില്‍ പരിചയത്തിലായിരുന്നു.
മകന് സജീവന്റെ കുട്ടികളുമായി സിപ്സി കൊച്ചിയിലെ പല ഹോട്ടലുകളിലും മുറിയെടുത്ത് താമസിച്ചിരുന്നു. ആ സമയങ്ങളില്‍ ബിനോയ് ആണ് കുട്ടികളെ നോക്കിയിരുന്നത്. സംഭവ ദിവസവും സിപ്സി മുറിയെടുത്തിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് ബിനോയ് പുലര്‍ച്ചെ വിളിച്ചിരുന്നതായി സിപ്സി പറയുന്നു. പൊലീസ് പറഞ്ഞപ്പോഴാണ് ബിനോയ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് അറിഞ്ഞത്.
തന്നോടുള്ള വിരോധത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സിപ്സി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഒന്നരവയസുകാരിയുടെ അമ്മ ഡിക്സി വിദേശത്ത് ആയിരുന്നു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് ഡിക്സി പറഞ്ഞിരുന്നു. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.