Home Featured മീടു ആരോപണത്തിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ദുബായിലേക്ക് കടന്നതായി വിവരം

മീടു ആരോപണത്തിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ദുബായിലേക്ക് കടന്നതായി വിവരം

0
മീടു ആരോപണത്തിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ദുബായിലേക്ക് കടന്നതായി വിവരം

കൊച്ചി: മീടു ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പരാതികള്‍ ഉയര്‍ന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി.

വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറി എന്നായിരുന്നു യുവതികളുടെ പരാതി. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് ഇ-മെയിലില്‍ പരാതി നല്‍കുകയായിരുന്നു. അതില്‍ രണ്ട് പരാതികളിലാണ് കേസെടുത്തത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കും.

നേരത്തേ, ഇവരുടെ വെളിപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ട് സ്വമേധയാ അന്വേഷണം തുടങ്ങിയിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here