Home Featured ട്രെ​യി​നി​ലെ പു​ത​പ്പ്, ക​ർ​ട്ട​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ

ട്രെ​യി​നി​ലെ പു​ത​പ്പ്, ക​ർ​ട്ട​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ

0
ട്രെ​യി​നി​ലെ പു​ത​പ്പ്, ക​ർ​ട്ട​ൻ  വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ

ന്യൂ​ഡെൽ​ഹി: കൊറോണ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ട്രെ​യി​നി​ലെ പു​ത​പ്പ്, ക​ർ​ട്ട​ൻ തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ. ഇ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ സ​ർ​ക്കു​ല​ർ അ​യ​ച്ചു.

ട്രെ​യി​നി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം നേ​ര​ത്തേ പു​ന രാ​രം​ഭി​ച്ചി​രു​ന്നു.ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ല​ട​ക്കം എ​ല്ലാ ട്രെ​യി​നി​ലും ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ള​വു​ക​ളെ തു​ട​ർ​ന്ന് ഏ​താ​നും ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​ല​വി​ൽ അ​ധി​ക​വും പൂ​ർ​ണ​മാ​യും റി​സ​ർ​വ് കോ​ച്ചു​ക​ളു​മാ​യാ​ണ് ഓ​ടു​ന്ന​ത്.സ്ഥി​ര​യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം ഇ​ത് ക​ന​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റെ​യി​ൽ​വേ തീ​രു​മാ​നം.

നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളെ​ല്ലാം റി​സ​ർ വേ​ഷ​ൻ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​യാ​ണ് ഇ​പ്പോ​ൾ ഓ​ടു​ന്ന​ത്. ഈ ​കോ​ച്ചു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും അ​വ വീ​ണ്ടും ജ​ന​റ​ലു​ക​ളാ​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here