കൊൽക്കൊത്ത: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതിയില്ലാതെ അനധികൃത കൊറോണ പരിശോധന നടത്തിയ ലബോറട്ടറി അടപ്പിച്ച് പത്തുലക്ഷത്തിൻ്റെ പിഴ ചുമത്തി. വടക്കൻ കൊൽക്കത്തയിലെ ഒരു സ്വകാര്യ ഡയഗ്നോസ്റ്റിക് ലബോറട്ടറി അടപ്പിച്ചാണ് സംസ്ഥാന സർക്കാർ പിഴ ചുമത്തിയത്.
പത്ത് ലക്ഷം രൂപയുടെ പിഴയാണ് ആണ് ചുമത്തിയിട്ടുള്ളത്. പോലീസ് കേസെടുത്തു. സംഭവത്തിൻ്റെ
ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ക്ലിനിക് അടച്ചുപൂട്ടി സീൽ ചെയ്യാൻ പശ്ചിമ ബംഗാൾ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് പ്രത്യേക കൊറോണ ചികിത്സ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് കൊൽക്കത്തയിലെ മെഡിക്കൽ കോളേജിന് സമ്പൂർണ്ണ ത്രിതല കൊറോണ ആശുപത്രിയായി മാറ്റിയെന്നും ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു .
ബംഗാളിലെ അറുപത്തിയെട്ടാമത് കൊറോണ ആശുപത്രി ആയിരിക്കും.