കോഴിക്കോട്: സംസ്ഥാനത്തെ മാധ്യമ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ മുപ്പതോളം പേരെ അർബൻ മാവോയിസ്റ്റുകളെന്ന് വിലയിരുത്തി എൻഐഎ ലിസ്റ്റ് തയ്യാറാക്കി. കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്നു കസ്റ്റഡയിലെടുത്ത മൂന്ന് പേരുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയാണ് അർബൻ മാവോയിസ്റ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
അതേസമയം കേരളത്തിന്റെ സാമൂഹിക ഇടങ്ങളിൽ സജീവമായി ഇടപെടുന്ന പലരും ഇവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങളുമായി പ്രമുഖർ ബന്ധപെട്ടിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ.
പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനു താഹയ്ക്കും മാവോയിസ്റ്റ് ഗ്രൂപ്പിലേക്കുള്ള വഴി കാണിച്ച് കൊടുത്തതും സംഘടനയിൽ അംഗമാക്കിയതും കസ്റ്റഡിയിലായ കോഴിക്കോട്ടെ ഓൺലൈൻ മാധ്യമ പ്രവർത്തകരായ അഭിലാഷും വിജിത്തുമാണ് എന്നാണ് എൻ.ഐ.എ പറയുന്നത്. ഇവരും അർബൻ മാവോയിസ്റ്റകളാണ് എന്നാണ് സംഘം വിലയിരുത്തപ്പെടുന്നത്.
എൻഐഎ നടത്തിയ പരിശോധനയിൽ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ നൽകുന്ന വിവരം.
അലനും താഹയും പിടിയിലായതോടെയാണ് അർബൻ മാവോയിസ്റ് ലിസ്റ്റുണ്ടാക്കി ഇവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുവാൻ എൻ.ഐ.എ ഒരുങ്ങുന്നത്.
അതേസമയം ലോക്ക്ഡൗൺ കാലത്ത് ചില വീടുകൾ കേന്ദ്രമാക്കി സംഘടനയുടെ യോഗങ്ങളും പ്രവർത്തനം സജീവമാകുന്നുണ്ട് എന്ന ഇന്റലിജൻസ് നിർദേശവും ഉണ്ട്.