നിയമത്തിന് പുല്ലുവില; കാസർകോട് ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത് ബാ​ബുവിന് ക്വാറൻ്റീൻ ബാധകമല്ല

കാസർകോട്: ജില്ലയിൽ കൊറോണ ബാ​ധി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ക്വാറന്റൈൻ കാലാവധി ലംഘിച്ച് ജനസേവനത്തിനിറങ്ങിയത് വിവാദമാകുന്നു. എല്ലാവരും കർശന നിയന്ത്രണം പാലിക്കണമെന്ന് നിർദേശം കളക്ടർ തന്നെ നിയമം ലംഘിച്ചതാണ് വിവാദമായിരിക്കുന്നത്. . ക്വാറന്റൈനിൽ ഏ​ഴു ​ദി​വ​സം പോ​ലും പി​ന്നി​ടു​ന്ന​തി​നു​ മു​മ്പ് ഓ​ഫീ​സി​ലും ത​ല​പ്പാ​ടി​യി​ലെ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലുമെത്തിയാണ് കളക്ടർ കർമ്മനിരതനായത്.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്നും എം.​സി. ക​മ​റു​ദ്ദീ​നും അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു പോ​ലും നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ ഓ​ഫീ​സി​ലെ​ത്തു​ന്ന​തി​നും യാ​ത്ര​ ചെ​യ്യു​ന്ന​തി​നും ക​ര്‍​ശ​ന​മാ​യ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അതേസമയം ക​ള​ക്ട​റു​ടെ സാമ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം തി​രി​കെ ദൈ​നം​ദി​ന ജോ​ലി​ക​ളി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​രെ ഹൈ ​റി​സ്‌​ക്, ലോ ​റി​സ്‌​ക് എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

വ​ള​രെ​യ​ടു​ത്ത സമ്പ​ര്‍​ക്ക​മു​ണ്ടാ​യ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ന് 28 ദി​വ​സ​വും ചെ​റി​യ സ​മ്പര്‍​ക്കം മാ​ത്ര​മു​ള്ള ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ന് 14 ദി​വ​സ​വു​മാ​ണ് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ സ​മ്പ​ര്‍​ക്കം മാ​ത്രം ഉ​ണ്ടാ​യി​ട്ടു​ള്ള ജി​ല്ലാ ക​ള​ക്ട​റെ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സാ​ധാ​ര​ണ ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ 14 ദി​വ​സം വീ​ട്ടി​ല്‍​ത്ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്നു മാ​ത്ര​മാ​ണ് വ്യ​വ​സ്ഥ. അ​ഞ്ചു​ദി​വ​സം കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ള്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി അ​വ​സാ​നി​പ്പി​ച്ചു ക​ള​ക്ട​ര്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി ഓ​ഫീ​സി​ലെ​ത്തു​ക​യും യാ​ത്ര​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.