Home World മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം

മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം

0

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ കേരളത്തിലെത്തും. ഇതിനായുള്ള നടപടിക്രമങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടും. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതൽ ആ ജാഗ്രത ഉണ്ടാകണം. അവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here