
ആലപ്പുഴ: ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും ചൈന ദാരി ദ്ര്യമില്ലാത്ത രാജ്യമാണെന്നും വീണ്ടും ചൈനയെ പ്രശംസിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ചൈന സ്തുതി നടത്തിയത്.കാര്യം പറയുമ്പോള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് രാജ്യങ്ങള്‍ക്ക് പണം കടം കൊടുക്കുന്ന രാജ്യമാണ് ചൈന. ഇത് വസ്തുതയാണ്. ഇക്കാര്യം പറയുമ്പോള്‍ ചൈനയെ പ്രകീര്‍ത്തിച്ചു എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും എസ്ആര്‍പി വ്യക്തമാക്കി.