Home World സൂര്യൻ്റെ ഭൗമകാന്തിക കൊടുങ്കാറ്റ്; സ്പേസ് എക്സിന് 40 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നഷ്ടമായി

സൂര്യൻ്റെ ഭൗമകാന്തിക കൊടുങ്കാറ്റ്; സ്പേസ് എക്സിന് 40 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നഷ്ടമായി

0
സൂര്യൻ്റെ  ഭൗമകാന്തിക കൊടുങ്കാറ്റ്;  സ്പേസ് എക്സിന് 40 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നഷ്ടമായി

ന്യൂയോർക്ക്: സൂര്യനിൽ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റിൽ സ്പേസ് എക്സിന് 40 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നഷ്ടമായി. ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) 49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച് വിക്ഷേപിച്ചതിന് ദിവസങ്ങൾക്കുള്ളിൽ ഭൗമകാന്തിക കൊടുങ്കാറ്റിൽ അവയിൽ 40 എണ്ണം നഷ്ടപ്പെടുകയായിരുന്നെന്ന് സ്പേസ് എക്സ് വ്യക്തമാക്കി.കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഭൗമകാന്തിക കൊടുങ്കാറ്റ് ഉണ്ടായത്. ഇത് ഏകദേശം നാല് മണിക്കൂർ നീണ്ടുനിന്നു.

സൂര്യനിലെ ആളിക്കത്തൽ കൊണ്ടുണ്ടാകുന്ന കാന്തിക കണങ്ങളുടെ പ്രവാഹമാണ് ഈ കൊടുങ്കാറ്റ്. ഇത് വസ്തുക്കളെ ബഹിരാകാശ ശൂന്യതയിലേക്കും ഭൂമി ഉൾപ്പെടെയുള്ള ആന്തരിക ഗ്രഹങ്ങളിലേക്കും തള്ളിവിടുന്നു. ജി2-ക്ലാസ് ഭൗമകാന്തിക കൊടുങ്കാറ്റിനെക്കുറിച്ച് വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇലോൺ മസ്കിന് കീഴിലുള്ള സ്പേസ് എക്സ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കർ 9 റോക്കറ്റിൽ 49 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

2020 ജനുവരി ആയപ്പോഴേക്കും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ എണ്ണം 2000 കടന്നിരുന്നു. എന്നാൽ ഇതിൽ പലതും പല കാരണങ്ങളാൽ പ്രവർത്തനക്ഷമമല്ലാതായി.ഭൂമിയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാർലിങ്ക് പദ്ധതി കൊണ്ട് ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്.ബഹിരാകാശ ടൂറിസത്തിലും സ്പേസ് എക്സ് പുതുചരിത്രമെഴുതിയിരുന്നു. 2021 സെപ്റ്റംബറിൽ നാല് സഞ്ചാരികൾ ഫാൽക്കൺ 9 റോക്കറ്റിലേറി ബഹിരാകാശത്ത് എത്തിയിരുന്നു.

ഇൻസ്പിരേഷൻ 4 എന്നു പേരിട്ട ദൗത്യത്തിൽ ശതകോടീശ്വരനായ ജാറെദ് ഐസക്മാൻ (38), ശിശുരോഗവിദഗ്ധ ഹെയ്ലി അർസിന, ജിയോസയൻസ് പ്രഫസർ സിയാൻ പ്രോക്റ്റർ (51), യുഎസ് വ്യോമസേനാ മുൻ ഉദ്യോഗസ്ഥൻ ക്രിസ് സെംബ്രോസ്കി (42) എന്നിവരാണു മൂന്നു ദിവസം ബഹിരാകാശത്തു തങ്ങിയശേഷം തിരിച്ചെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here