മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വാഴത്തോപ്പ്: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു സംസ്ക്കാര ശുശ്രൂഷകൾ.

പള്ളിയ്ക്കകത്തു തയ്യാറാക്കിയിരുന്ന കബറിടത്തിലാണ് ഇടയശ്രേഷ്ടന് അന്ത്യവിശ്രമമൊരുങ്ങിയത്. കോതമംഗലം ബിഷപ് മാർ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ, ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ സഹകാർമ്മികരായിരുന്നു.
മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശം നൽകി.

വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിലെ സംസ്കാര ശുശ്രൂഷകളില്‍ കൊറോണ പ്രോട്ടോകോള്‍ പ്രകാരം വളരെ കുറച്ചു പേരാണ് സംബന്ധിച്ചത്.

പള്ളിയില്‍ സംസ്കാര ശുശ്രൂഷയ്ക്കിടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വെഞ്ചരിച്ചതിനുശേഷമുള്ള പ്രാര്‍ത്ഥനയ്ക്കിടെ വിതുമ്പി കരഞ്ഞുപോയി. വേദന ഉള്ളിലൊതുക്കി മാർ ആലഞ്ചേരി ആശീര്‍വാദം നല്‍കിയത് ലൈവ് സ്രീടീമിങ്ങിൽ ശുശ്രൂഷകൾ വീക്ഷിച്ചവരെയും ഏറെ വേദനിപ്പിച്ചു.