Home Featured പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ ; ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകൾ

പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ ; ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകൾ

0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ. സർക്കാർ സ്‌കൂളിൽ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിൽ 7,377 സീറ്റുകളും അൺ എയ്ഡഡ് സ്‌കൂളുകളിൽ 24,695സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

2020 – 21ൽ 3,68,305 വിദ്യാർത്ഥികളായിരുന്നു പ്ലസ് വൺപ്രവേശനം നേടിയത്. ഈ വർഷം 16,948 വിദ്യാർത്ഥികൾകൂടുതലായി പ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി.മാർജിനിൽ സീറ്റ് വർധനവിലൂടെ സർക്കാർ സ്‌കൂളുകളിൽ 30,043 പേരും എയ്ഡഡ് സ്‌കൂളുകളിൽ 24,291 പേരും ഉൾപ്പെടെ 54,334 പേർക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി.

ഇതുകൂടാതെഅധികമായി അനുവദിച്ച 79 താൽക്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളിൽ ആകെ 4,561 വിദ്യാർത്ഥികൾ പ്രവേശനം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here