നടിയെ ആക്രമിച്ച കേസിൽ രഹസ്യ മൊഴി നൽകുമെന്ന് പൾസർ സുനിയുടെ അമ്മ

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ മൊഴി നൽകുമെന്ന് പൾസർ സുനിയുടെ അമ്മ ശോഭന. കോടതിയിൽ എല്ലാം പറയും.

    കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുനിൽ തുറന്നുപറയുമെന്നും ശോഭന പറഞ്ഞു. മകനെ ജയിലിൽ പോയി കണ്ട ശേഷമായിരുന്നു അമ്മയുടെ പ്രതികരണം.ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞത്. ദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുളളത് അണ്ണാൻ കുഞ്ഞുങ്ങളും. അണ്ണാൻ കുഞ്ഞുങ്ങൾക്ക് കൊമ്പനാനയെ എന്ത് ചെയ്യാൻ പറ്റുമെന്ന് ശോഭന ചോദിച്ചു.നടന്ന കാര്യങ്ങളെല്ലാം കോടതിയിലും പുറം ലോകത്തോടും വെളിപ്പെടുത്തുമെന്ന് സുനിൽ പറഞ്ഞതായി അവർ പറഞ്ഞു. ചെയ്ത് പോയ തെറ്റിൽ സുനിക്ക് കുറ്റബോധമുണ്ട്. താൻ ദിലീപിന്റെ വാക്കിൽ പെട്ടുപോയി എന്നാണ് സുനിൽ പറഞ്ഞതെന്നും ശോഭന പറഞ്ഞു.