Home National ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; ഒരു മന്ത്രി കൂടി രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; ഒരു മന്ത്രി കൂടി രാജിവച്ചു

0

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. ഇന്നലെ തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ ബിജെപിയിൽ നിന്ന് രാജിവച്ചു.ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ധാരാ സിങ് ചൗഹാനെ അമിത് ഷാ അടിയന്തരമായി ഡെൽഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ അമിത് ഷായെ കാണാൻ കൂട്ടാക്കാതെ മധുഭൻ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാൻ ബിജെപി വിടുകയായിരുന്നു. നേരത്തെ ബി.എസ്.പി അംഗമായിരുന്ന ഇദ്ദേഹം 2015ലാണ് ബിജെപിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here