Home State നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ എൻഫോഴ്സ്മെന്റ് പരിശോധന

നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ എൻഫോഴ്സ്മെന്റ് പരിശോധന

0

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന. ‘മേപ്പടിയാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പണമിടപാട് പരാതിയിലാണ് പരിശോധന. ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

ഉണ്ണിമുകുന്ദൻ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികൾ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.

അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട വാർത്ത ഉണ്ണി മുകുന്ദന്റെ അച്ഛൻ നിഷേധിച്ചു. കാറിൽ വന്നത് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ പിന്നീഡ് ഓഫീസ് റെയ്ഡ് വിവരം ഇ.ഡി സ്ഥിരീകരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ഇ.ഡി വാർത്താ കുറിപ്പ് ഇറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here