Home State രഞ്‌ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

രഞ്‌ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

0

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ, ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here