ടെൽ അവിവ്: ഇസ്രയേലിൽ സ്ഥിരീകരിച്ച ഫ്ളൊറോണ ലോകത്തിന് പേടി സ്വപ്നമാകുന്നു. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണിനെ തടയാനുള്ള നെട്ടോട്ടത്തിലാണ് ലോക രാജ്യങ്ങൾ. അതിനിടയിലാണ് പുതിയ രോഗാവസ്ഥയായ ഫ്ളൊറോണ റിപ്പോർട്ട് ചെയ്തത്.
കൊറോണയും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. റാബിൻമെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച 30 വയസുള്ള ഗർഭിണിക്കാണു ഇസ്രയേലിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് . പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്.
വിശദമായ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. പുതുവർഷ തലേന്ന് ആശുപത്രിയിൽ എത്തിയ യുവതിക്ക് രണ്ട് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു . ഇത് ആദ്യത്തെ കേസ് ആണ് . ആയിരത്തിൽ അധികം രോഗികൾ കഴിഞ്ഞ ആഴ്ച സമാന രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു . അതുകൊണ്ട് തന്നെ ഇസ്രായേൽ ജനത ആശങ്കയിലാണ് .
കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാധ്യതുണ്ട്. യുവതി രോഗ വിമുക്ത ആയിട്ടില്ല. യുവതി കൊറോണ വാക്സീൻ സ്വീകരിച്ചിട്ടില്ല. നിലവിൽ യുവതിക്കു രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ പറയുന്നു. ഇസ്രയേലിൽ കൊറോണ കേസുകൾ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ രാജ്യം കൊറോണ വാക്സീന്റെ നാലാമത്തെ ഡോസിന് അനുമതി നൽകിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകുന്നത്. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണു കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.