ആലപ്പുഴയിൽ ബി​ജെ​പി നേ​താ​വ് കൊല്ലപ്പെട്ട കേസിൽ പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ​: നഗരത്തിൽ ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സൻ വെട്ടേറ്റു കൊല്ലപ്പെട്ട കേസിൽ പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​റു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 12 പേ​രാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. ഇ​വ​ർ ബൈ​ക്കി​ൽ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ര​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 പേ​രെ രാ​വി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ൻ​സി​ൽ സ​ഞ്ച​രി​ച്ച നാ​ല് പേ​രെ​യും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഴ് പേ​രെ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. നാ​ലം​ഗ സം​ഘം സ​ഞ്ച​രി​ച്ച ആം​ബു​ല​ൻ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.