കൂനൂർ അപകടം; വിവിഐപി വിമാന യാത്രാ പ്രോട്ടോകോൾ പരിഷ്ക്കരിക്കാൻ വ്യോമസേന

ന്യൂഡെൽഹി: വിവിഐപികള്‍ക്കുള്ള വിമാന യാത്രാ പ്രോട്ടോകോൾ പരിഷ്ക്കരിക്കുമെന്ന് വ്യോമസേന. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലിക്കോപ്ടർ അപകട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോകോൾ പരിഷ്ക്കരിക്കുമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷ്യൽ വി ആർ ചൌധരി അറിയിച്ചു. സംഭവത്തിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും വ്യോമസേന മേധാവി പറഞ്ഞു.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അടക്കം 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്കടർ അപകടം വ്യോമസേനയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. സുരക്ഷാ വീഴ്ച്ച സംബന്ധിച്ചും വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന മേധാവിയുടെ പ്രതികരണം.

”കൂനൂർ ഹെലികോപ്കടർ അപകടം ദാരുണമായ സംഭവമാണ്. എന്താണ് സംഭവിച്ചതെന്നതിൽ വ്യോമസേനയുടെ പ്രത്യേക അന്വേഷണം തുടരുകയാണ്”. അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രധാന വ്യക്തകൾക്കുള്ള വിമാനയാത്ര പ്രോട്ടോകോളിൽ മാറ്റം വരുത്തുമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യക്തമാക്കി.