ന്യൂഡെൽഹി: ജനറൽ എം.എം നരവനെ ഇന്ത്യയുടെ 27-ാമത് സംയുക്ത സേനാ മേധാവ് ( ചീഫ് ഓഫ് ദി സ്റ്റാഫ് കമ്മിറ്റി) ആയി ചുമതലയേറ്റു. ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും തലവൻമാരിൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ജനറൽ നരവനെ.
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്നാണ് ഇദ്ദേഹം ചീഫ് ഓഫ് ദി സ്റ്റാഫ് കമ്മിറ്റിയായി അധികാരമേൽക്കുന്നത്. സംയുക്ത സൈനിക മേധാവിയായി ജനറൽ ബിപിൻ റാവത്ത് അധികാരമേറ്റത് മുതൽ ഇദ്ദേഹം ചീഫ് ഓഫ് ദി ആർമി സ്റ്റാഫായി ചുമതലയേറ്റിരുന്നു.
ഇന്ത്യൻ വ്യോമ സേന തലവനായി ചീഫ് മാർഷൽ വി. ആർ ചൗധരിയും നാവിക സേന തലവനായി ചീഫ് അഡ്മിറൽ ആർ. ഹരികുമാറും ചുമതലയേറ്റിരുന്നു. സംയുക്ത സൈനിക മേധാവിയുടെ തസ്തിക രൂപീകരിക്കുന്നതിന് മുൻപ് മൂന്നു സൈനിക വിഭാഗങ്ങളിലും ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു സൈനിക മേധാവിയുടെ ചുമതല വഹിച്ചിരുന്നത്.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കി 1980ൽ സൈനിക സേവനം ആരംഭിച്ച ഇദ്ദേഹത്തിന് പരം വിശിഷ്ട സേവ മെഡൽ ഉൾപെടെയുള്ള സൈനിക ബഹുമതികൾ ലഭിച്ചിട്ടുണ്ട്.