തിരുവനന്തപുരം: ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേക്ക് തിരികെ വരുന്നു. എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ പത്തു മുതൽ നാലു വരെ ബിസിനസ് സമയവും അഞ്ചു വരെ പ്രവൃത്തി സമയവുമായിരിക്കും.
ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിൻമെന്റ് സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.