വെറും പാഴ്‌വാക്കല്ല; വാ​ക്സി​ൻ എ​ടു​ത്താൽ 50,000 രൂ​പ​യു​ടെ സ്മാ​ർ​ട്ട് ഫോ​ൺ ല​ഭി​ക്കും

രാ​ജ്കോ​ട്ട്: വാ​ക്സി​ൻ എ​ടു​ത്താൽ 50,000 രൂ​പ​യു​ടെ സ്മാ​ർ​ട്ട് ഫോ​ൺ ല​ഭി​ക്കും. വെറും പാഴ്‌വാക്കല്ല.രാ​ജ്കോ​ട്ട് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ്റെ പ്രഖ്യാപനമാണിത്. കൊറോണ വാ​ക്സി​നേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുള്ള മെ​ഗാ വാ​ക്സി​നേ​ഷ​ൻ പ്രോ​ഗ്രാമിൻ്റെ ഭാഗമായാണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ​യു​ടെ സ്മാ​ർ​ട്ട് ഫോ​ൺ സ​മ്മാ​ന പ​ദ്ധ​തി​ പ്ര​ഖ്യാ​പി​ച്ചത്.

ഡിസംബർ നാ​ലി​നും പ​ത്തി​നു​മി​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ കൊറോണ വാ​ക്സി​ൻ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​യാ​യ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക്ക് 50,000 രൂ​പ​യു​ടെ സ്മാ​ർ​ട്ട് ഫോ​ണാ​ണ് ല​ഭി​ക്കു​ക. മു​ന്‍​സി​പ്പ​ല്‍ ക​മ്മീ​ഷ​ണ​ര്‍ അ​മി​ത് അ​റോ​റ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

കൂ​ടാ​തെ, കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ന​ഗ​ര​സ​ഭ 21,000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​ജ്‌​കോ​ട്ടി​ൽ ഇ​നി 1.82 ല​ക്ഷം പേ​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നു​ണ്ട്.