ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി വ്യാജ സർട്ടിഫിക്കറ്റിൽ ഇ​ന്ത്യ വി​ട്ട സം​ഭ​വം; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യെന്ന് ആ​രോ​ഗ്യ വ​കു​പ്പ്

ബംഗ്ലൂരൂ: ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി വ്യാജ സർട്ടിഫിക്കറ്റിൽ ഇ​ന്ത്യ വി​ട്ട സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി.

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കേ പു​റ​ത്തു​പോ​യി നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടു. ആ​രോ​ഗ്യ വ​കു​പ്പി​നെ ക​ബളി​പ്പി​ച്ചാ​ണ് ദു​ബാ​യി​ലേ​ക്ക് പോ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

വ്യാ​ജ കൊറോണ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി ഇ​ന്ത്യ വി​ട്ട​ത് എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കോ​വി​ഡ് ബാ​ധി​ച്ച ഇ​യാ​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ലാ​ബി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.