Home National ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

0

അലിഗഢ്: ഉത്തര്‍പ്രദേശില്‍ ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍കോളേജിലാണ് സംഭവം. ലക്കിരാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.

പുള്ളിപ്പുലിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസ്സിലേക്ക് പ്രവേശിച്ചപ്പോഴാണ് പുള്ളിപ്പുലി ആക്രമിച്ചത് എന്ന വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു അതുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

വനം-പൊലീസ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി കോളേജിന് വെളിയില്‍ എത്തിച്ചു. കൂട്ടിലടച്ച പുലിയെ കാട്ടിലേക്ക് കൊണ്ട് പോയി തുറന്നു വിട്ടതായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here