കാസർകോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍. സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. ഇവരെ നാളെ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കും.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിലായത്.
സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്. പ്രതികളെ നിലവില്‍ കാസര്‍ഗോഡ് സിബിഐ കാസര്‍ഗോഡ് ക്യാംപ് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. കേസില്‍ 14 പ്രതികളുണ്ടെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.