പൊൻകുന്നത്ത് വാഹനാപകടത്തിൽ ആശുപത്രി ജീവനക്കാരി മരിച്ചു

കോട്ടയം: പൊൻകുന്നം കെവിഎം ജംഗ്ഷനിൽ സ്കൂട്ടർ ലോറിയ്ക്കടിയിൽ പെട്ട് ആശുപത്രി ജീവനക്കാരിയായ യുവതി മരിച്ചു. പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് മരിച്ചത്.

പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് അമ്പിളി. ഇന്ന് രാവിലെ ആശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തൽസമയം മരണം സംഭവിച്ചു.