പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന് ഗതാഗതം വിലക്കിയ പാ​ല​ത്തി​ലൂ​ടെ ബ​സ് ഓ​ടി​ച്ച് പോ​ലീ​സിൻ്റെ അതിക്രമം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഗതാഗതം വിലക്കിയ പാ​ല​ത്തി​ലൂ​ടെ ബ​സ് ഓ​ടി​ച്ച് പോലീസിൻ്റെ അതിക്രമം. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന് ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം വി​ല​ക്കി​യ കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ലി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് വാ​ഹ​നം ഓ​ടി​ച്ച​ത്. അ​യ്യ​പ്പ​ഭ​ക്ത​രും പാ​ലം ആ​ശ്ര​യി​ച്ചി​രു​ന്ന മ​റ്റ് നി​ര​വ​ധി ഭാ​ര​വാ​ഹ​ന​ങ്ങ​ളും കി​ലോ​മീ​റ്റ​ർ ചു​റ്റി​വ​ള​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യി യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ വക അതിക്രമം.

മ​ല​യോ​ര മേ​ഖ​ല​യെ ത​ക​ർ​ത്ത കൂ​ട്ടി​ക്ക​ൽ ദു​ര​ന്ത ദി​വ​സ​മാ​ണ് 26-ാം മൈ​ലി​ലെ പാ​ലത്തിൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യം ബ​ല​ക്ഷ​യം സൃ​ഷ്ടി​ച്ച പാ​ല​ത്തി​ന് അ​ടു​ത്തി​ടെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ദി​വ​സ​ങ്ങ​ളോ​ളം പാ​ല​ത്തി​ലൂ​ടെ ഒ​രു വാ​ഹ​ന​വും ക​ട​ത്തി​വി​ട്ടി​ട്ടില്ല.

പോ​ലീ​സ് വാ​ഹ​നം പാ​ല​ത്തി​ലൂ​ടെ ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് പോ​യ പോ​ലീ​സ് വാ​ഹ​ന​മാ​ണ് മ​റ്റ് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റൂ​ട്ടി​ൽ പോ​കാ​തെ പാ​ല​ത്തി​ലൂ​ടെ ക​യ​റി​പോ​യ​ത്. ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കേ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ ഇ​രു​ച​ക്ര വാ​ഹ​നം ക​യ​റ്റി​യ​ത​റി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് എ​ത്തി പാ​ല​ത്തി​ന്‍റെ ര​ണ്ടു വ​ശ​ത്തും ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​യ്ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഇ​ട​പെ​ട്ട ശേ​ഷ​മാ​ണ് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി എ​രു​മേ​ലി ഭാ​ഗ​ത്തു നി​ന്നു​ള്ള ബ​സു​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് പോ​ലീ​സ് വാ​ഹ​നം ബ​ല​ക്ഷ​യ​മു​ള്ള പാ​ല​ത്തി​ലൂ​ടെ ഓ​ടി​ച്ചു​പോ​യ​ത്.

2017 സെ​പ്റ്റം​ബ​റി​ൽ പാ​ലം അ​ടി​യ​ന്ത​ര​മാ​യി പു​തു​ക്കി പ​ണി​യാ​ൻ അ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന ജി.​സു​ധാ​ക​ര​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത​ല്ലാ​തെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് വി​ചി​ത്രം. ശ​ബ​രി​മ​ല ഭ​ക്ത​രു​ടെ പ്ര​ധാ​ന പാ​ത​യി​ലെ പാ​ലം ബ​ല​ക്ഷ​യ​മാ​യി​ട്ട് നാ​ല് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​രി​ന്‍റെ അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ക​യാ​ണ്.