മു​ല്ല​പ്പെ​രി​യാ​ർ ഷ​ട്ട​റുകൾ തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ഒ​മ്പ​തു ഷ​ട്ട​റും തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് മൂ​ന്ന​ടി​യോ​ളം ഉ​യ​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​ഞ്ചു​മ​ല ആ​റ്റോ​രം ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് സ്പി​ൽ​വേ​യി​ലെ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. ഇ​തി​ലൂ​ടെ 3785.54 ഘ​ട​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്.

142 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ത​മി​ഴ്‌​നാ​ട് വീ​ണ്ടും ട​ണ​ൽ വ​ഴി വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​ത്.

അണക്കെട്ട് തുറന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിൽ ജലനിരപ്പ് ഏതാണ്ട് മൂന്നടിയോളം ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം ഒഴുകിയെത്തിയതോടെ പെരിയാർ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.