ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡെല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചനലത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും വരെ അനുഭവപ്പെട്ടു.

സൗദി നിയന്ത്രണങ്ങള്‍ നീക്കുന്നു, ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശിക്കാം
മിസോറമിലെ ഐസോളില്‍ നിന്ന് 126 കിമീ അകലെ തെക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. തൃപുര, മണിപ്പൂര്‍, മിസോറം, അസം എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് ഭൂകമ്പം ഉണ്ടായത്. 5.53ന് രണ്ടാമതും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.