ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി; യുവതി ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്.

ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തില്‍ വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായത്.