ന്യൂഡെൽഹി: സിഖ് വിരുദ്ധ പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിളിച്ചു വരുത്താൻ ഡെൽഹി നിയമസഭാ സമിതി. ഡിസംബർ ആറിന് ഹാജരായി വിശദീകരണം നൽകാനാണ് കങ്കണയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. രാഘവ് ഛദ്ദ എംഎൽഎ അധ്യക്ഷനായ സമിതിയുടേതാണ് നടപടി.
ഖാലിസ്ഥാൻ ഭീകരർ കാരണം മൂന്നുകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച തീരുമാനം ദുഖകരവും നാണക്കേടുമാണെന്നായിരുന്നു കങ്കണയുടെ വാദം. ഇന്ത്യ ജിഹാദി രാജ്യമാണെന്നും ഇവിടെ സ്വേച്ഛാധിപത്യമാണു വേണ്ടതെന്നുമായിരുന്നു താരം പറഞ്ഞത്.
താരത്തിന്റെ വിവാദ പരാമര്‍ശങ്ങളില്‍ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തുവന്നത്. കഴിഞ്ഞയാഴ്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. 1947ലെ സ്വാതന്ത്ര്യം ഭിക്ഷ, ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് മോദി വന്നതിന് ശേഷമെന്നാണ് കങ്കണ പറഞ്ഞത്.