അഗർത്തല: ത്രിപുരയിൽ 25നു നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം ഭരണകക്ഷിയായ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ. ഏഴു നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. ബാക്കി 13 ഇടത്താണു ബഹുകോണ മത്സരം.
സിപിഎമ്മിനും കോൺഗ്രസിനും കാര്യമായ ചലനമുണ്ടാക്കാനാകില്ലെന്നാണു വിലയിരുത്തൽ. മുഖ്യമന്ത്രി ബിപ്ലബ് ദേവ്, കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് തുടങ്ങിയവരാണു ബിജെപിയുടെ പ്രചാരണം നയിക്കുന്നത്.
രാജ്യസഭാംഗം സുഷ്മിത ദേവ്, തൃണമൂൽ സംസ്ഥാന കൺവീനൽ സുബൽ ഭൗമിക് എന്നിവരാണു തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.