ന്യൂഡെൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ മുന്നറിയിപ്പ്. ജമ്മു കാഷ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരൻമാർക്ക് അമേരിക്ക നിർദേശം നൽകി. കാഷ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നിർദേശം.
ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം, സായുധസംഘടനത്തിന് സാധ്യതയുള്ളതിനാൽ ഇന്ത്യ- പാക് അതിർത്തിയുടെ ഭാഗമായ ജമ്മു കാഷ്മീരിലെ 10 കിലോമീറ്റർ ചുറ്റളവിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്ന് ബലാത്സംഗമാണെന്ന് ഇന്ത്യൻ അധികാരികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും ലൈംഗികാതിക്രമങ്ങൾ കൂടുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ സന്ദർശിക്കുന്ന പൗരൻമാർ ജാഗ്രത പാലിക്കണമെന്നും അമേരിക്ക അറിയിച്ചു.