Home State കൊച്ചിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറി അപകട പരമ്പര ; നിരവധി വാഹനങ്ങൾ തകർന്നു

കൊച്ചിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറി അപകട പരമ്പര ; നിരവധി വാഹനങ്ങൾ തകർന്നു

0

കൊച്ചി: നഗരത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകട പരമ്പര. ബസ് പാഞ്ഞ് വരുന്നത് കണ്ട് റോഡ് സൈഡിൽ നിന്നിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിന് വശങ്ങളിൽ നിർത്തിയിട്ടിരുന്ന കാറുകൾ ഉൾപ്പെടെ പതിമൂന്ന് വാഹനങ്ങൾ ബസിടിച്ച് തകർന്നു. ഈ വാഹനങ്ങളിലെ നിരവധി യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.

കൊച്ചി ഫൈൻ ആർട്സ് ഹാളിന് സമീപം ഇന്ന് രാവിലെയാണ് അപകടം. ഫോർട്ട് കൊച്ചയിൽ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചത്. റോഡിന് വശത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു.

ആദ്യ ഇടിയുടെ പിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു. ഈ ഇടിയിലാണ് 13 വാഹനങ്ങൾ തകർന്നത്. ചില കാറുകളുടെ മുൻഭാഗവും വശങ്ങളും പൂർണമായി തകർന്നു.
ബസിന്റെ ബ്രേക്ക് പെഡൽ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ബസിന്റെ വരവ് കണ്ട് ആളുകൾ ഓടിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും ദൃക്സാക്ഷികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here