പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ പോലീസുകാരനടക്കം 400 പേർ പീഡിപ്പിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ പോലീസുകാരനടക്കം 400 പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പീഡിപ്പിച്ചവരിൽ പോലീസുകാരനും ഉൾപ്പെടുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.

ആറുമാസത്തിനിടെയാണ് വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. അതിന് ശേഷം പിതാവ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. അവിടെ ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് പെൺകുട്ടി. ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി തേടി പെണ്‍കുട്ടി അംബെജോഗൈ നഗരത്തില്‍ എത്തിയ പെൺകുട്ടിയെ അവിടെ വച്ച് രണ്ടുപേര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.