ഇരിക്കൂര്‍: കണ്ണൂരില്‍ മൂന്ന് വയസുകാരന് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. ഇരിക്കൂര്‍ പെടയങ്കോട് പാറമ്മല്‍ സാജിദിന്റെ മകന് നസല്‍ ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ ഫുട്ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ കുട്ടിയെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.