മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് കസബ പോലീസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് കസബ പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികളാണ് കേസിലുള്ളത്.

ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ കോൺഗ്രസിൻ്റെ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറപ്പ് നൽകിയിരുന്നു. കോഴിക്കോട്ട് നടന്നത് സമാന്തരയോഗമല്ലെന്നും ഉണ്ടായ സംഭവത്തിൽ പാർട്ടി അന്വേഷിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനമേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു.