ഗോഹട്ടി: ആസാം റൈഫിൾസിനു നേരേയുണ്ടായ വൻ ഭീകരാക്രമണത്തിൽ ആക്രമണത്തില്‍ ഏഴ് പേര് മരിച്ചു. 46 അസം റൈഫിള്‍സ് ആസാം റൈഫിൾസിന്റെ 46 വിംഗ് കമാൻഡിംഗ് ഓഫീസർ വിപ്ലബ് ത്രിപാദിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു.
ആക്രമണത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.
മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുന്പോൾ രാവിലെ പത്തോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. തീവ്രവാദിസംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈറൺ സിംഗും അപലപിച്ചു.