തിരുവനന്തപുരം :സംസ്ഥാനത്തെ മദ്യശാലകൾ ഉടനെ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി വിളിച്ചു ചേർത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.
മൂന്നാം ഘട്ട ലോക്ക്ഡൗണിൽ കേരളത്തിൽ വരുത്തേണ്ട ഇളവുകൾ ചർച്ചചെയ്യാൻ ചേർന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
മുഖ്യമന്ത്രിയാണ് ഈ നിർദേശം യോഗത്തിൽ വച്ചത്.
അതേസമയം മദ്യവിൽപ്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ ഇളവുനൽകിയിരുന്നു. ഇതും പ്രകാരം തിങ്കളാഴ്ച മുതൽ മദ്യവില്പന ശാലകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ബാറുകൾ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകൾ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
ബിവറേജസുകളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം.
അതേസമയം ഓറഞ്ച് ഗ്രീൻ സോണുകളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാൻ യോഗത്തിൽ തീരുമാനമായി.