പരപ്പനങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിന്റെ മറവില്‍ കുഴല്‍പ്പണം കടത്തിയ സംഘത്തിലെ രണ്ടു പേര് പിടിയില്‍. ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ തിരൂരങ്ങാടി സ്വദേശികളായ പി.ഫഹദ് (21), പി. മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (21) എന്നിവരെ ചെമ്മാട് വെച്ചാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് 31,28,000 രൂപയും പിടിച്ചെടുത്തു. താനൂര്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന് ഓഫീസര്‍ ഹണി.കെ.ദാസ്, തിരൂരങ്ങാടി എസ്.ഐ പ്രിയന്, എസ്.ഐ മോഹന്‍ദാസ്, താനൂര്‍ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഞ്ചംഗ സംഘങ്ങളായ വിബിന്, സബറുദ്ദീന്, ആല്ബിന്, അഭിമന്യു, ജിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ തിരൂരങ്ങാടിയും വേങ്ങരയും കേന്ദ്രീകരിച്ച് കുഴല്‍പ്പണക്കടത്ത് നടത്തുന്നുണ്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളെ നിരീക്ഷിച്ച് വരികയാണന്ന് പൊലീസ് അറിയിച്ചു.